Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Wins

Alappuzha

ത​ല​വ​ടി​‍ സ്ഥി​രം​ സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പിൽ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ വി​ട്ടു​നി​ന്നു; യു​ഡി​എ​ഫി​ന് വി​ജ​യം

എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മ​ിതി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ള്‍ വി​ട്ടു​നി​ന്നതോടെ യു​ഡി​എ​ഫി​ന് ആ​ശ്വാ​സ വി​ജ​യം. എ​ല്‍​ഡി​എ​ഫ് ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി തി​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന​ലെ രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്നു. ധ​ന​കാ​ര്യം, വി​ക​സ​നം, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​ക​ള്‍ യു​ഡി​എ​ഫി​നും ക്ഷേ​മ​കാ​ര്യം എ​ല്‍​ഡി​എ​ഫി​നും ല​ഭി​ച്ചു.

ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ വി.​ആ​ർ. സി​ന്ധു​വി​നെ​യും വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി റീ​ത്താ​മ്മ തോ​മ​സി​നെ​യും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി മോ​ള​മ്മ ഔ​സേ​പ്പി​നെ​യും ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണാ​യി സു​ജി സ​ന്തോ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ല്‍ നി​ന്നും യു​ഡി​എ​ഫി​ലെ പ്ര​കാ​ശ് പ​ന​വേ​ലി​യും റെ​റ്റി ചെ​റി​യാ​നും രാ​ജി വെ​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് റെ​റ്റി ചെ​റി​യാ​ന്‍റെ രാ​ജി പി​ന്‍​വ​ലി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്ഥി​രം​സ​മി​തി തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.


സി​പി​എം നേ​തൃത്വം പി​ടി​മു​റു​ക്കി​യ​തോ​ടെ മൂ​ന്ന് അം​ഗ​ങ്ങ​ള്‍ സ്ഥി​രം സ​മി​തിയിൽനി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു. വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് എം.​ജി കൊ​ച്ചു​മോ​ന്‍, ബി. ​ര​മേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് അ​ഞ്ജു സ​ന്തോ​ഷ് എ​ന്നി​വ​രു​മാ​ണ് രാ​ജി​വ​ച്ച​ത്.
ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ബി​നു സു​രേ​ഷ്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​ജി​ത് പി​ഷാ​ര​ത്ത് എ​ന്നി​വ​ര്‍ വി​ട്ടു​നി​ന്നു.


മൂ​ന്ന് സ്ഥി​രം സ​മി​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ ഭ​ര​ണ​കക്ഷി​യാ​യ യു​ഡി​എ​ഫി​ന് ആ​ശ്വ​സി​ക്കാം. 15 അം​ഗ ഗ്രാ​മ​സ​ഭ​യി​ല്‍ യു​ഡി​എ​ഫ്-7, എ​ല്‍​ഡി​എ​ഫ്-6, ബി​ജെ​പി-3 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ ക​ക്ഷി​നി​ല.

Latest News

Up